അപരിചിത : ഭാഗം 26
എഴുത്തുകാരി: മിത്ര വിന്ദ
അന്നും പതിവിപോലെ ശ്രീഹരി കൊണ്ട് വന്നു കൊടുത്ത ഭക്ഷണം കഴിച്ചിട്ട് അവൾ പ്ലേറ്റ് എല്ലാം കഴുകി വെച്ചു.
ബെഡ്ഷീറ്റ് എല്ലാം കുടഞ്ഞു വിരിച്ചു.
രണ്ടാൾക്കും പരസ്പരം നോക്കുവാൻ എന്തോ ബുദ്ധിമുട്ട് അനുഭവപെട്ടു.
ശ്രീഹരി ഫോണുo നോക്കി വെറുതെ ഇരിക്കുക ആണ്.
.
മിഥുൻ ഓൺലൈനിൽ ഉണ്ട്.
എടാ… എന്തെടുക്കുവാ… മിഥുന്റെ മെസ്സേജ് ആണ്.
വെറുതെ ഇരിക്കുവാ… അവൻ റിപ്ലൈ കൊടുത്തു.
അവൾ എവിടെ? മിഥുൻ ചോദിച്ചു.
അവൾ എങ്ങോട്ടോ പോയി എന്ന് ശ്രീഹരി ടൈപ്പ് ചെയ്തു.
മേഘ്‌ന ആണെങ്കിൽ തറയിൽ ബെഡ്ഷീറ്റ് വിരിക്കുവാനായി കാത്തു നിൽക്കുക ആണ്.
ശ്രീഹരി കസേരയിൽ ഇരിക്കുനത് കൊണ്ട് ആണ് അവൾക്ക് ആകെ ബുദ്ധിമുട്ട്.
അവിടെ
കിടന്നോളു….. ശ്രീഹരി തന്റെ കട്ടിലിലേക്ക് ചൂണ്ടി കാണിച്ചു.
കാരണം വയ്യാതെ ഇരുന്നപ്പോൾ അവൾ അവന്റെ കട്ടിലിൽ ആണ് കിടന്നിരുന്നത്…
വേണ്ട സാർ… ഞാൻ ഇവിടെ കിടന്നോളാം… അവൾ അതും പറഞ്ഞു ബെഡ്ഷീറ്റ് നിലത്തു എടുത്തു വിരിച്ചു.
ഞാൻ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു… ശ്രീഹരി ഫോൺ മേശമേൽ വെച്ചിട്ട് പറഞ്ഞു.
അവൾ ശ്രീഹരിയെ നോക്കി.
എന്നെ ഇനി .. സാർ… എന്ന് വിളിക്കണ്ട കെട്ടോ… അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.
അവൻ കസേരയിൽ നിന്നു എഴുനേറ്റു, വാഷ്‌റൂമിൽ പോയി വന്നപ്പോൾ മേഘ്‌ന ഉറക്കം കഴിഞ്ഞിരുന്നു.
ശ്രീഹരിക്ക് ആണെങ്കിൽ ഉറക്കം വരുന്നില്ല….
അവൾ അവന്റെ നെഞ്ചോട് ചേർന്നത് ഓർത്തു കിടക്കുക ആണ് അവൻ.
ആദ്യമായിട്ടണ് ഒരു പെൺകുട്ടി.. അവന്റെ ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു.
പ്രഭാവതിയമ്മയും ഉറക്കം വരാതെ കിടക്കുക ആണ്.
മേഘ്‌നയും ശ്രീകുട്ടനും തനിച്ചാണ് ആ മുറിയിൽ കിടക്കുന്നത്..
വേളി കഴിഞ്ഞത് അല്ല എന്നറിഞ്ഞപ്പോൾ മുതൽ അവർക്ക് ആകെ ഒരു പരവേശം ആണ്.
ചെറുപ്പക്കാർ അല്ലെ ന്റെ കൃഷ്ണാ…. മേഘ്‌നയെ തന്റെ മുറിയിൽ കൊണ്ടുവന്നു താമസിപ്പിക്കുവാൻ ഉള്ള ആഗ്രഹം ഉണ്ട് പ്രഭാവതിയമ്മക്ക്… പക്ഷേ എത്ര ദിവസം.. എന്താ കാരണം പറയുക.. എല്ലാം കൂടി ഓർത്തപ്പോൾ അവർ അത് വേണ്ടെന്നു വെച്ചു.
അടുത്ത ദിവസം കാലത്തെ എഴുന്നേറ്റപ്പോൾ പ്രഭാവതിയമ്മക്ക് വല്ലാത്ത ക്ഷീണവും പരവേശവും പോലെ തോന്നി.
ഗിരിജയും പ്രതാപനും കൂടി അവരെ ആശുപത്രിയിൽ കൊണ്ട് പോയി.
പ്രഷർ കുറച്ചു കുടിയതാണ് കാരണം എന്ന് ഡോക്ടർ പറഞ്ഞു.
അങ്ങനെ മരുന്നും മേടിച്ചു കൊണ്ട് അവർ തിരിച്ചു വീട്ടിലേക്ക് മടങ്ങി.
മുത്തശ്ശി…. കുഴപ്പം ഒന്നുമില്ലലോ അല്ലെ… മേഘ്‌ന ഒരു നൂറു പ്രാവശ്യം ആയി അവരോട് ഇത് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട്.
ഇല്ലാ കുട്ടി…. നിക്ക് ഒരു കുഴപ്പവുമില്ല… അവർ അവളുടെ കൈയിൽ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു
.
അവരുടെ മുഖത്ത് നോക്കിയപ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
****–*
ഏട്ടാ…. കാലത്തെ മുതൽ ദേവിക വിളിക്കുന്നതാണ്, എല്ലാവരും കൂടി ഇന്ന് അവളുടെ ഇല്ലത്ത് താമസിക്കണം എന്ന്.. നമ്മൾക്ക് പോയാലോ.. ഗിരിജ ഭർത്താവിനോട് ചോദിച്ചു.
നാളെ ആണ് അവരുടെ നാത്തൂന്റെ മകന്റെ കല്യാണം. അതിനു എല്ലാവരും കൂടി പോകുന്നുണ്ട്, അപ്പോൾ ദേവികയുടെ കുടുംബത്തിൽ താമസിക്കുവാൻ ആണ് അവൾ നിർബന്ധിക്കുന്നത്.
പോയാലോ അച്ഛാ… ആര്യയും അച്ഛനോട് സമ്മതം മേടിക്കുവാനയി നിൽക്കുക ആണ്.
അപ്പോൾ ആ കുട്ടി ഇവിടെ ഇല്ല്യേ…? അയാൾ മകളെയും ഭാര്യയെയും നോക്കി.
ഉവ്വ്…. അതിനു എന്താ… ശ്രീഹരി ഇവിടെ ഉണ്ടല്ലോ…. ഗിരിജ മറുപടി നൽകി
ഒടുവിൽ ഗിരിജയുടെയും ആര്യയുടേയു നിർബന്ധത്തിനു വഴങ്ങി അയാൾ പോകുവാനായി സമ്മതിച്ചു.
അമ്മ ഇവിടെ ഉണ്ടല്ലോ അതുകൊണ്ട് സാരമില്ല എന്നയാൾ ഓർത്തു.
അവരോട് ഇരുവരോടും വൈകിട്ട് റെഡി ആയി നിൽക്കുവാൻ പറഞ്ഞിട്ട് അയാൾ ജോലിക്ക് പോയി. …തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…