Uncategorized

അപരിചിത : ഭാഗം 27

എഴുത്തുകാരി: മിത്ര വിന്ദ

പ്രഭാവതിയമ്മ വരുന്നില്ലെന്ന് ഒരുപാടു പറഞ്ഞിട്ടും ഗിരിജ സമ്മതിച്ചില്ല.

“അമ്മയും വരണം, ഞാൻ ദേവികയോട് പറഞ്ഞിട്ടുണ്ട്. “ഗിരിജ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ഇരിക്കുക ആണ്.

ഒടുവിൽ അവർ മനസില്ലമനസോടെ പോകാം എന്നേറ്റു.

വൈകുന്നേരം പ്രതാപൻ വന്നപ്പോൾ അമ്മയും പോകാൻ റെഡി നിൽക്കുന്നു.

പ്രഭാവതിയമ്മ മേഘ്‌നയോട് എല്ലാം പറഞ്ഞിരുന്നു.

ശ്രീഹരി എവിടെ? അയാൾ ചോദിച്ചു.

അവനോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഗിരിജ ഭർത്താവിനെ നോക്കി.

അമ്മ പോരുകയാണോ… അപ്പോൾ ഇവിടെ ആരാ വിളക്ക് കൊളുത്തണ്ത്… കാറിന്റെ മുൻസീറ്റിലേക്ക് കയറിയ പ്രഭാവതിയമ്മയെ അയാൾ നോക്കി.

ശ്രീകുട്ടനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ വൈകാതെ വരും മോനേ…

അങ്ങനെ അവർ എല്ലാവരും കൂടി യാത്ര തിരിച്ചു.

ശ്രീഹരിയെ വണ്ടിയിൽ ഇരുന്നുകൊണ്ട് ആര്യ ഒരിക്കൽ കൂടി വിളിച്ചു.

ഏട്ടാ… ഏടത്തി തനിച്ചേ ഒള്ളു… നേരത്തെ വരണേ… കാവിൽ വിളക്ക് കൊളുത്തേണ്ടത് ആണ്… ആര്യ പറഞ്ഞു..

അവൻ ഓക്കേ പറഞ്ഞു ഫോൺ വെയ്ക്കുകയും ചെയ്തു.

.അവൻ അപ്പോൾ മിഥുന്റെ വിട്ടിൽ ആയിരുന്നു..

എടാ… ഇന്ന് കുറച്ചു ഗസ്റ്റ് ഉണ്ട്. അതുകൊണ്ട് നമ്മൾക്ക് പുറത്തേക്ക് പോയാലോ… മിഥുൻ ചോദിച്ചു.

വേണ്ടടാ… ഞാൻ പോകുവാൻ തുടങ്ങുക ആണ്.. നാളെ കാണാം … ശ്രീഹരി എഴുനേറ്റു കൊണ്ട് പറഞ്ഞു

ശ്രീഹരി മുറ്റത്തേക്ക് വന്നപ്പോൾ അവരുടെ വീട്ടിലെ ഗസ്റ്റ് എത്തിച്ചേർന്നിരുന്നു.

ഇത് ആരാ മോനേ… മിഥുനോട് അതിൽ ഒരു മധ്യവയസ്‌ക ചോദിച്ചു.

എന്റെ ഫ്രണ്ട് ആണ് കുഞ്ഞമ്മേ… അവൻ അവരെ ശ്രീഹരിക്ക് പരിചയപ്പെടുത്തി.

താമസിയാതെ ശ്രീഹരി അവരോട് യാത്ര പറഞ്ഞു പോയി.

.എന്ത് നല്ല ഒരു പയ്യൻ ആയിരുന്നു എന്നോ എന്റെ ജലജേ… മിഥുന്റെ അമ്മ മായ അവരോട് കഥകൾ ഒക്കെ അവതരിപ്പിക്കുവാൻ തുടങ്ങി..

മേഘ്‌നയ്ക്ക് ആ വലിയ വീട്ടിൽ തനിച്ചു ഇരിക്കുവാൻ എന്തോ വല്ലാത്ത ഭയം തോന്നി.

സമയം 6മണി ആയിരിക്കുന്നു… ശ്രീഹരിയെ ഇത്രയും നേരം ആയിട്ടും കണ്ടിട്ടില്ല…

പെട്ടന്ന് തന്നെ ശ്രീഹരിയുടെ ബൈക്കിന്റെ ശബ്ദം കേട്ടു.

അവൾ വേഗം താഴേക്ക് ഓടി..

അവർ പോയിട്ടു ഒരുപാട് നേരം ആയോ… അകത്തേക്ക് കയറിയ ശ്രീഹരി ചോദിച്ചു.

ഇല്ലാ… കുറച്ചു സമയം ആയതേ ഒള്ളു.. അവൾ പറഞ്ഞു.

അവൻ വേഗം പോയി കുളിച്ചു വന്നു. പൂജാമുറിയിലും തുളസിത്തറയിലും വിളക്ക് വെച്ചു. വേഗം അവൻ സർപ്പകാവിലും വിളക്ക് കൊളുത്തി.

ഇന്നും മഴ ഉണ്ടെന്ന് തോന്നുന്നു… അവൻ ആകാശത്തേക്ക് നോക്കി പറഞ്ഞു

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞിട്ടും
രാത്രിയിൽ കുറെ സമയം അവൻ ടി വി കണ്ടുകൊണ്ട് ഇരുന്നു.

മഴ അപ്പോളേക്കും പെയ്തു വരുന്നുണ്ടായിരുന്നു. ശക്തമായ ഇടിയും ഉണ്ട്.

അവൻ മുറിയിൽ ചെന്നപ്പോൾ മേഘ്‌ന കിടക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

എടോ… അവൻ വിളിച്ചു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി

എന്തിനാണ് ഇത്രയും പേടിക്കുന്നത്.. അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

ഒരു പെൺകുട്ടി തനിച്ചു ഇത്രയും കിലോമീറ്റർ യാത്ര ചെയ്തു വരികയെ…. ആ പെൺകുട്ടിക്ക് ആണോ ഇപ്പോൾ പേടി.. ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

അവൻ വരുംതോറും അവൾ വേഗം പിന്നോട്ട് മാറി.

ആഹ്ഹ…. എന്റെ ഭാര്യ എന്തേ പേടിച്ചു നിൽക്കണത്.. ശ്രീഹരി ചിരിച്ചു

മേഘ്‌ന ആകെ വിരണ്ടു നിൽക്കുക ആണ്. അവള്ക്ക് തൊണ്ടയിൽ നിന്നും ഉമിനീര് പോലും ഇറക്കാൻ സാധിക്കുന്നില്ല.

എന്റെ അടുത്ത്.വരരുത്.. … മാറി പൊയ്ക്കോ… ഞാൻ ഉറക്കെ കരയും.. മേഘ്‌ന ശ്രീഹരിയോട് പറഞ്ഞു.
….

ആഹ്… ഓക്കേ ഓക്കെ … നീ കരയും… അത് എനിക്കറിയാം… പക്ഷെ നിന്റെ കരച്ചിൽ കേൾക്കുവാൻ ഇവിടെ ആരും ഇല്ലാ …. ശ്രീഹരി അവളേ നേരിടാൻ തന്നെ തീരുമാനിച്ചത് പോലെ പറഞ്ഞു.

നീ അല്ലെ പറഞ്ഞത് , നിന്റെ കഴുത്തിൽ ഈ മാല അണിഞ്ഞത് ഞാൻ ആണെന്ന്…. അല്ലെ… അവൻ അവളുടെ മാല കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു.

ഇനി പറയു…. നീ ആരെ കാണാൻ ആണ് വന്നത്… അവൻ മേഘ്‌നയെ നോക്കി.

സാർ… ഞാൻ പറഞ്ഞില്ലേ…. ഞാൻ എന്റെ അമ്മ… അവൾ പറയുവാൻ തുടങ്ങിയതും അവൻ കൈ എടുത്തു വിലക്കി..

എന്താ വിളിച്ചത്…. ഞാൻ നിന്നോട് എങ്ങനെ ആണ് പറഞ്ഞത്… ശ്രീഹരിയുടെ വേറൊരു മുഖം ആയിരുന്നു അവൾ കണ്ടത്.

സാർ എന്ന് വിളിക്കരുതെന്ന് പറഞ്ഞു. അവൾ വിറച്ചു.

പിന്നെ എങ്ങനെ ആണ് ഇയാൾ ഇനി വിളിക്കുന്നത്… അവൻ വിടാനുള്ള ഭാവം ഇല്ലയിരുന്നു..

ശ്രീഹരി… അല്ല… ഹരിയേട്ടൻ… അവൾ പറഞ്ഞു.

ഹരിയേട്ടൻ… അവൻ മനസ്സിൽ പറഞ്ഞു.

കൊള്ളാം… സൂപ്പർ….

നിന്നോട് ചോദിച്ചതിന്റെ ഉത്തരം പറയു…

നീ ആരെ അന്വഷിച്ചാണ് ഇവിടെ വന്നത്… ശ്രീഹരിക്ക് അല്പം ദേഷ്യം വരുന്നുണ്ടായിരുന്നു.

അത്…. അത്… എനിക്ക് ഇപ്പോൾ പറയാനാകില്ല സാർ… അല്ല… ഹരിയേട്ടാ…. അവൾ വിറയ്ക്കുക ആണ്.

പുറത്ത് ഓരോ തവണ ഇടി മുഴങ്ങുമ്പോളും അവൾ ഞെട്ടുന്നുണ്ടായിരുന്നു.

അതെന്താ തനിക്ക് പറയാൻ സാധിക്കാത്തത്… ഇനി ഞാൻ പോലീസിനെ വിളിക്കണോ… ശ്രീഹരി അത് പറയുമ്പോൾ അവൾ ഭയത്തോടെ അവനെ നോക്കി….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!