അപരിചിത : ഭാഗം 32
എഴുത്തുകാരി: മിത്ര വിന്ദ
ഒരു കുളിർകാറ്റെ നീ എന്നെ- തലോടുമ്പോൾ
അറിയാതെ എൻ- ബാല്യമോർത്തിടുന്നു
പള്ളിക്കൂടവും പഴയൊരു
മണവീടും
ഇന്നുമെൻ മുന്നിൽ തെളിഞ്ഞിടുന്നു
വയൽ വരമ്പത്തൂടെ ഓടി മറഞ്ഞപ്പോൾ
അടർന്നു വീണെന്നൂടെ പുസ്തകങ്ങൾ
പുസ്തക താളിലൊളിപ്പിച്ച പൊൻപീലി
വാനത്തു നോക്കി ചിരിച്ചിരുന്നു
അതുകണ്ടു നീറിപിടഞ്ഞൊരെൻ
കൺകോള അറിയാതെ ആകെ നനഞ്ഞുപോയി
അരികിലായി എന്നുടെ കരംഗ്രഹിച്ചപ്പോളും
അറിയാതെ ചേർത്തു പിടിച്ചതാരോ…
പ്രതാപൻ വർഷങ്ങൾ പഴക്കമുള്ള തന്റെ ഡയറി തുറന്നു നോക്കി കൊണ്ട് ഇരിക്കുക ആണ്…
മേനക…
സ്കൂൾ യുവജനോത്സവത്തിനു ആലപിച്ച ലളിതഗാനം ആണ്.
താൻ കുറെ നിർബന്ധിച്ചപ്പോൾ അവൾ തന്റെ ഡയറിയിൽ എഴുതി തന്നതാണ്…
നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും എല്ലാം ഒന്നാമതായിരുന്ന വിടർന്ന കണ്ണുകളും നീണ്ട നാസികയും ഉള്ള ഒരു പാവാടക്കാരി.. എപ്പോളും അവൾ എവിടെ എങ്കിലും ഒക്കെ ഒളിഞ്ഞു നിൽക്കും.
എല്ലാവർക്കും അവളോട് ആരാധന ആയിരുന്നു.
.
അവളോട് സംസാരിക്കുവാൻ മത്സരം ആയിരുന്നു…
പക്ഷെ… അവൾക്കു.. അവൾക്ക് തിരിച്ചു പ്രണയം തോന്നിയത് ഈ പൊടിമീശക്കരനോട് ആയിരുന്നു.
പക്ഷെ അവൾ അത് തുറന്നു പറഞ്ഞത് തന്റെ പരീക്ഷയുടെ അവസാന ദിവസം ആയിരുന്നു.
ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അന്ന് തനിക്ക്
പരസ്പരം അഡ്രഡ് കൈ മാറാം എന്ന് താൻ പറഞ്ഞപ്പോൾ അവൾ വിലക്കി.
താമസിക്കുന്ന സ്ഥലം എവിടെ എന്ന് പല തവണ ചോദിച്ചിട്ടും അവൾ പറഞ്ഞില്ല.
നമ്മൾ ഒന്നാകുവാൻ ആണ് ഈശ്വരൻ വിധിച്ചതെങ്കിൽ അത് അങ്ങനെ നടക്കും.. അവൾ തന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ പരസ്പരം പ്രണയം കൈമാറി രണ്ടാളും പിരിഞ്ഞു പോയി.
തന്റെ മനസ് നിറയെ അവൾ ആയിരുന്നു. തന്റെ ഓരോ ശ്വാസത്തിലും മേനക ആയിരുന്നു.
പ്രതാപൻ മേനക.. ഒരു ചെറിയ കരിങ്കല്ല് എടുത്തു ഭിത്തിയിൽ തങ്ങളുടെ പേര് അയാൾ കോറി.
പിന്നീട് ഒരിക്കൽ കൂടി മാത്രം താൻ അവളെ കണ്ടു.
താൻ ടി സി മേടിക്കുവാനായി സ്കൂളിൽ ചെന്നപ്പോൾ അവൾ ഏതോ ഒരു കാറിൽ കയറി പോകുന്നു.
അവൾ ഈ നാടും സ്കൂളും ഉപേക്ഷിച്ചു എങ്ങോട്ടോ പോകുക ആണെന്ന് അവളുടെ ഒരു സുഹൃത്തു വഴി അറിയുവാൻ കഴിഞ്ഞു.
പിന്നീടുള്ള തന്റെ ഓരോ യാത്രയിലും താൻ തിരിഞ്ഞ മുഖം… ഒരിക്കലും ഒരിടത്തും ആ മുഖം കണ്ടെത്തുവാൻ കഴിഞ്ഞില്ല.
ആ മുഖം വീണ്ടും താൻ കണ്ടത് ശ്രീഹരിയുടെ കൂടെ വന്ന ആ പെൺകുട്ടിലൂടെ ആണ്.
ശരിക്കും ആ പെൺകുട്ടിയും മേനകയും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ടെന്നു അയാൾ ഉറച്ചു വിശ്വസിച്ചു.
ഈ വെളുപ്പാൻ കാലത്തു ഇത് എന്ത് ചെയ്യന്നു ഏട്ടാ..
ഗിരിജയുടെ ശബ്ദം കേട്ടതും അയാൾ ഓർമകളിൽ നിന്നു താഴേക്ക് പതിച്ചു.
എന്താ പ്രതാപേട്ടാ, ഇന്ന്
നേരത്തെ എഴുന്നേറ്റോ, ഗിരിജ കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേറ്റിരുന്നു.
ഇന്നൊരു കേസ് ഉണ്ട്, അതിനെക്കുറിച്ച് ഞാൻ പഠിക്കുക ആയിരുന്നു. പ്രതാപൻ പറഞ്ഞു.
നേരം വെളുക്കാറായി, നീ എഴുനേറ്റ് പോയി ഒരു കോഫി എടുക്കു.. അയാൾ ഭാര്യയെ നോക്കി.
ഗിരിജ അടുക്കളയിലേക്ക് പോയി.
ഭർത്താവിന് കാപ്പി കൊണ്ടുപോയി കൊടുത്തിട്ട് ഗിരിജ വീണ്ടും അടുക്കളയിൽ വന്നു, കാലത്തെ ദോശയും ചട്നിയും ആണ് ഉണ്ടാക്കേണ്ടത്… അവർ അതിന്റെ കാര്യങ്ങൾ ഓരോന്നായി നോക്കുവാൻ തുടങ്ങി..
പാലുകാരൻ മുറ്റത്തു വന്നു ബെൽ അടിച്ചപ്പോൾ ഗിരിജ വേഗം മുൻ വശത്തേക്ക് പോയി.
അമ്മ കാലത്തെ എഴുനേറ്റൊ.. വാതിൽ ചാരി കിടക്കുന്നത് കണ്ടു കൊണ്ട് അവർ മുറ്റത്തേക്കു ഇറങ്ങി ചെന്നു.
പാൽ മേടിച്ചിട്ട് തിരിച്ചു മുറിയിലേക്ക് വന്ന ഗിരിജ നോക്കിയപ്പോൾ പ്രഭാവതിയമ്മ അവരുടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു
അമ്മ എഴുന്നേറ്റില്ലല്ലോ.. പിന്നെ ആരാ ഈ വാതിൽ തുറന്നു ഇട്ടത്…
ചിലപ്പോൾ ശ്രീഹരി ആയിരിക്കും എന്നവർ ഓർത്തു.
കാലത്തെ ശ്രീഹരി ഉണർന്നപ്പോൾ മേഘ്‌ന മുറിയിൽ ഇല്ലായിരുന്നു.
ഇവൾ ഇതെവിടെ പോയി… അവൻ വാഷ്‌റൂമിലേക്ക് നോക്കി. അവിടെയും ഇല്ലന്ന് അവനു മനസിലായി.
തലേദിവസം നടന്ന ഓരോരോ സംഭവങ്ങൾ അവൻ ഓർത്തെടുത്തു.
അവൻ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു.
അലമാര തുറന്നപ്പോൾ അവളുടെ ബാഗു അവിടെ ഇല്ലായിരുന്നു.
അച്ഛാ…. അവൻ പ്രതാപന്റെ മുറിയിലേക്ക് ഓടി
.
അയാളോട് മേഘ്‌നയെ കാണാൻ ഇല്ലെന്ന് പറഞ്ഞു
അപ്പോളേക്കും ശ്രീഹരിയുടെ ശബ്ദം കേട്ട ആര്യജയും മുത്തശ്ശിയും ഒക്കെ അവന്റെ അടുത്തേക്ക് വന്നു.
ഞാൻ പാലു മേടിക്കാൻ ആയി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഈ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഞാൻ വിചാരിച്ചത് ശ്രീക്കുട്ടൻ ഉണർന്ന് അമ്പലത്തിൽ പോകാനായി വാതിൽ തുറന്ന് ആയിരിക്കുമെന്നാണ്. ഗിരിജ എല്ലാവരോടുമായി പറഞ്ഞു
നന്നായി ആ മാരണം എന്റെ ശ്രീക്കുട്ടന്റെ തലയിൽ നിന്നൊഴിഞ്ഞ് ല്ലോ. എല്ലാം പരമേശ്വരന്റെ അനുഗ്രഹം.. പ്രഭാവതി അമ്മ അത് പറയുമ്പോൾ ഗിരിജയും പ്രതാപനും അവരെ അന്താളിച്ചു നോക്കി. കാരണം അവർക്കായിരുന്നു മേഘ്‌നയെ ഏറ്റവും കൂടുതൽ ഇഷ്ടം……..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…