Kerala
വാക്കുതർക്കം: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ
![police](https://metrojournalonline.com/wp-content/uploads/2024/08/police-1-780x470.webp)
കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാണ്(48) കൊല്ലപ്പെട്ടത്. ഉപ്പള മത്സ്യമാർക്കറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ ജീവനക്കാരനാണ് സുരേഷ് കുമാർ. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിൽ വെച്ചാണ് സംഭവം
സംഭവവുമായി ബന്ധപ്പെട്ട് പത്വാടി കാർഗിൽ സ്വദേശി സവാദിനെ(23) പോലീസ് പിടികൂടിയിട്ടുണ്ട്. കവർച്ചയടക്കം നിരവധി കേസുകളിലെ പ്രതിയാണ് സവാദ്. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ തർക്കം നടന്നു
ഇതിനിടെയാണ് സവാദ് സുരേഷ് കുമാറിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാറിനെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.