Kerala
വാക്കുതർക്കം: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു

ഒറ്റപ്പാലത്ത് എയ്ഡഡ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്‌സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. സഹപാഠിയായ 17കാരനാണ് അഫ്‌സറിനെ കുത്തി പരുക്കേൽപ്പിച്ചത്.
ആക്രമണത്തിനിടെ അഫ്‌സറിന്റെ കൈയ്ക്കും പരുക്കേറ്റു. ആക്രമണത്തിൽ മുറിവേറ്റ 17കാരനെയും അഫ്‌സറിനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം വാക്കുതർക്കം ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു.