Kerala
മദ്യപാനത്തിനിടെ വാക്കുതർക്കം; കൊല്ലത്ത് 45കാരനെ 19കാരൻ വെട്ടിക്കൊന്നു

കൊല്ലത്ത് 45കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. മൺറോ തുരുത്തിലെ ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് കൊല നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം. ഇന്നലെ രാത്രിയാണ് സംഭവം.
സുരേഷ് ബാബുവും അമ്പാടിയും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ വാക്കുതർക്കമുണ്ടാകുകയും അമ്പാടി സുരേഷ് ബാബുവിനെ വെട്ടിക്കൊല്ലുകയുമായിരുന്നു.