National
വ്യാജരേഖ നിർമിച്ച കേസ്; പൂജ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഐഎഎസ് മുൻ പ്രൊബേഷണറി ഓഫീസർ പൂജ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജരേഖ നിർമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പൂജക്കെതിരെയുള്ളത്. അന്വേഷണത്തോട് സഹകരിക്കാൻ പൂജയോട് കോടതി നിർദേശിച്ചു
പൂജക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ ഡൽഹി പോലീസ് ശക്തമായി എതിർത്തു. അവരുടെ ഭാഗത്ത് നിന്നുള്ള നിസഹകരണവും ഉയർന്നത് ഗുരുതര ആരോപണങ്ങൾ ആണെന്നും പോലീസ് ചൂണ്ടിക്കാട്ടി
എന്നാൽ പൂജ മയക്കുമരുന്ന് രാജാവോ ഭീകരവാദിയോ അല്ലെന്ന് കോടതി പറഞ്ഞു. അവർ കൊലപാതകം ചെയ്തിട്ടുമില്ല. അവർക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനി ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി വാക്കാൽ പറഞ്ഞു