National
ബന്ദിപോര ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡറെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് അൽത്താഫ് ലല്ലി

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയിബയുടെ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കുൽനാർ ബാസിപോര ഏരിയയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു
വ്യാഴാഴ്ച ഉധംപൂരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്.