National
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത് ഷാ, അതൃപ്തി അറിയിച്ചു

ഛത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ പശ്ചാത്തലത്തിൽ ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ പാർലമെന്റിലേക്ക് അമിത് ഷാ വിളിപ്പിച്ചത്. ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്നലെ കേരളത്തിലെ എംപിമാരെ കണ്ടതും സഭാ നേതൃത്വത്തിനടക്കം നൽകിയ ഉറപ്പും വിഷ്ണുദേവ് സായിയെ അമിത് ഷാ ഓർമിപ്പിച്ചു. കേന്ദ്ര നിർദേശം പാലിച്ചാകും നടപടികളെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഛത്തിസ്ഗഡിലെ സംഭവവികാസങ്ങളിൽ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം.