Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഏത് സമുദായമായാലും മലയാളികൾക്ക് വേണ്ടി ഇറങ്ങാൻ ബിജെപി മാത്രമേയുള്ളുവെന്ന് രാജീവ് ചന്ദ്രശേഖർ

ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടി വന്നാൽ താനും അവിടെ പോകും. കോൺഗ്രസ് സർക്കാരാണ് മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്

ഛത്തിസ്ഗഢ് ആഭ്യന്തരമന്ത്രിയുമായി മൂന്ന് തവണ സംസാരിച്ചു. ഛത്തിസ്ഗഢ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഏത് സമുദായമായാലും മലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളു. മറ്റ് പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്

അനൂപ് ആന്റണി അവിടെയെത്തി ചർച്ചകൾ നടത്തിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം ഛത്തിസ്ഗഢിൽ ഒരു പ്രശ്‌നമാണ്. ഇപ്പോഴത്തെ പരിഗണന കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!