ഭിന്നശേഷിക്കാരായ ഡോക്ടര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയില്ല; ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

കടുത്ത തീരുമാനവുമായി ഹൈക്കോടതി

കോടതി ഉത്തരവ് നടപ്പാക്കാന്‍ മടി കാണിച്ച ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് ഹൈക്കോടതി. ഭിന്നശേഷിക്കാരായ ഡോക്ടര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കണമെന്ന ഉത്തരവ് നല്‍കാന്‍ തയ്യാറാകാതിരുന്ന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡിവിഷന്‍ ബെഞ്ച് പൊലീസിന് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഉണ്ടായത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്.

Exit mobile version