Kerala

അന്‍വര്‍, ബോബി…പോലീസിന്റെ അടുത്ത പണി പി കെ ഫിറോസിന്; തുര്‍ക്കിയിലുള്ള യൂത്ത് ലീഗ് നേതാവിന് അറസ്റ്റ് വാറണ്ട്

നടപടി ജാമ്യവ്യവസ്ഥ ലംഘിച്ചതിന്

നിയമസഭയിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്.

യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞ പ്രധാനകാര്യം പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നായിരുന്നു.ഈ വിലക്ക് ലംഘിച്ച് പി കെ ഫിറോസ് വിദേശത്തേക്ക് പോയെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിനെയും നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെയും അറസ്റ്റ് ചെയ്തത് പോലെ പി കെ ഫിറോസിനെയും പോലീസ് ഉന്നംവെച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!