കലാമേള നന്മ കൂടി ഉയർത്തണം: 63ാമത് സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
63ാമത് സ്‌കൂൾ കലോത്സവത്തിന് തലസ്ഥാനനഗരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ഇത്തവണ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാ മേള നന്മകൂടി ഉയർത്തുന്നതാകണം. എംടി വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു
ഒന്നാം വേദിയായ എംടി നിളയിൽ കൽവിളക്കിൽ തിരി തെളിച്ചാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ജിആർ അനിൽ, വീണ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
ഒമ്പത് വർഷത്തിന് ശേഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം വേദിയാകുന്നത്. 25 വേദികളിലായി 15,000ത്തിലേറെ കലാകാരൻമാർ വരും ദിവസങ്ങളിലായി വേദികളിലെത്തും. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണ പന്തൽ ഒരുക്കിയിരിക്കുന്നത്.