National

ആർട്ടിക്കിൾ 370: ജമ്മു കാശ്മീർ നിയമസഭയിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സ്പീക്കറുടെ നിർദേശപ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ സംഘർഷം രൂക്ഷമായി.

ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൽ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ ബിജെപി അംഗങ്ങൾ സഭ സമ്മേളിച്ചയുടനെ പ്രതിഷേധിക്കുകയായിരുന്നു. ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ സംസാരിക്കവെ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന ബാനർ ഒരു അംഗം പ്രദർശിപ്പിക്കുകയായിരുന്നു

ഇതോടെ പ്രകോപിതരായ ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിയെറിയുകയും ചെയ്തു. ഇതേ തുടർന്ന് സഭ ആദ്യം 15 മിനിറ്റ് നിർത്തിവെച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു

Related Articles

Back to top button