മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ആര്യാടൻ; വലിയ ആത്മവിശ്വാസമെന്ന് സ്വരാജ്, താൻ ജയിക്കുമെന്ന് അൻവർ

നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടും നടന്നത്. അതിനാൽ ആ ആവേശം വോട്ടെടുപ്പിലുമുണ്ടാകും. മികച്ച പോളിംഗ് നടക്കും. യുഡിഎഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർഥി എൽഡിഎഫ് ആയിരിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു
എം സ്വരാജും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ട് ചെയ്യണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തിയായുണ്ട്. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണ ലഭിച്ചു. എൽഡിഎഫ് പ്രവർത്തകർക്ക് ഒക്കെ ആത്മവിശ്വാസമുണ്ടെന്നും സ്വരാജ് പറഞ്ഞു
നിലമ്പൂരിൽ വോട്ടെണ്ണിയാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. താൻ നിയമസഭയിലേക്കും പോകുമെന്നും അൻവർ പറഞ്ഞു. 75,000ത്തിലധികം വോട്ട് താൻ നേടും. താൻ ജയിക്കുമെന്നും അൻവർ പറഞ്ഞു.