Kerala

അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല; മറുപടി പാർട്ടി പറയുമെന്ന് ആര്യാടൻ ഷൗക്കത്ത്

പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും. അൻവറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പാർട്ടി പറയും

നിലമ്പൂർ യുഡിഎഫിന്റെ തട്ടകമാണ്. ഇവിടെയുണ്ടായ എല്ലാ വികസനവും എന്റെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. നൂറുശതമാനം കോൺഫിഡന്റോടെയാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്

രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചുപിടിക്കണമെന്നാണ് കരുതുന്നത്. ഞങ്ങൾ എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ജീവിക്കുന്ന എന്നെ കുറിച്ച് എന്റെ നാട്ടുകാർക്ക് അറിയാമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!