Kerala

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി

സന്ദീപ് വാര്യർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ബിജെപി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർട്ടി നടപടിയെടുത്തേക്കും. പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും നടപടി. പാർട്ടി വിട്ടുവീഴ്ചക്ക് തയ്യാറായെങ്കിലും സന്ദീപ് കടുംപിടിത്തം തുടർന്നുവെന്നാണ് വിലയിരുത്തൽ

സന്ദീപ് അതൃപ്തി ഉന്നയിച്ചപ്പോൾ പരിഹരിക്കാൻ പാർട്ടി ശ്രമിച്ചിരുന്നു. ആർഎസ്എസ് നേതൃത്വം തന്നെ സന്ദീപുമായി ചർച്ചകൾ നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നേരിട്ട് സന്ദീപുമായി സംസാരിച്ചു. ചില കാര്യങ്ങളിൽ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ സന്ദീപ് വാര്യർ കടുംപിടിത്തം തുടർന്നു

ഇതേ തുടർന്ന് പാർട്ടി നടപടിക്ക് നിർബന്ധിതരാകുകയാണെന്നാണ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് സന്ദീപ്. നടപടി വന്നാൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്ന മുന്നറിയിപ്പും സന്ദീപ് വാര്യർ നൽകുന്നുണ്ട്.

Related Articles

Back to top button