Kerala

ആശമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിൽ; സിഐടിയുവും ഇന്ന് രാജ്യവ്യാപക സമരത്തിൽ

ഓണറേറിയം വർധന അടക്കം ആവശ്യപ്പെട്ട് ആശ വർക്കർമാർ നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എംഎ ബിന്ദു, കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാൽപതാം ദിവസത്തിലേക്കും കടന്നു

കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക് പോയിട്ട് ഒന്നും നടക്കാത്തതിൽ സമരസമിതിക്ക് അതൃപ്തിയുണ്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് അവസരം തേടിയിട്ടും ലഭിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്

അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തും. തിരുവനന്തപുരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!