CricketSports

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ്: സെപ്റ്റംബർ 9 മുതൽ 28 വരെ; യുഎഇ വേദിയാകും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മൊഹ്സിൻ നഖ്വി ഇക്കാര്യം സ്ഥിരീകരിച്ചു.

ദുബായിലും അബുദാബിയിലുമായി നടക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുക്കും. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോങ് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കമെന്ന നിലയിൽ ഇത്തവണത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക.

 

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഫൈനലിലും ഉൾപ്പെടെ മൂന്ന് തവണ വരെ ഇരു ടീമുകളും ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൂർണമെന്റിന്റെ വിശദമായ മത്സരക്രമം ഉടൻ പ്രഖ്യാപിക്കും. നിലവിലെ ചാമ്പ്യൻമാർ ഇന്ത്യയാണ്.

Related Articles

Back to top button
error: Content is protected !!