Kerala

ഒരു ഡ്രൈവർക്ക് എന്താണ് ഇത്ര പ്രാധാന്യമെന്ന് ചോദിച്ചു; കർണാടക പോലീസിനെ വിമർശിച്ച് മുഖ്യമന്ത്രി

ഷിരൂർ മണ്ണിടിച്ചിൽ ദൗത്യത്തിൽ കർണാടക പോലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് ഒരു ഡ്രൈവർക്ക് എന്താണ് ഇത്ര പ്രാധാന്യം എന്ന് ചോദിച്ചു. സാമൂഹൃ പ്രതിബദ്ധയിൽ കേരള പോലീസ് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു കർണാടക പോലീസിനെ വിമർശിച്ചും കേരള പോലീസിനെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

സാമൂഹ്യ പ്രതിബദ്ധയിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേരള പൊലീസ് മാതൃകയാണ്. അർജുനായി ഷിരൂരിൽ നടക്കുന്ന തിരച്ചിലിന് എത്തിയവരോട് ഒരു ഡ്രൈവർക്ക് എന്താണ് ഇത്ര പ്രാധാന്യമെന്ന് കർണാടക പോലീസ് ചോദിച്ചു. കേരള പോലീസ് ആണേൽ അങ്ങനെ ചോദിക്കില്ലാരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം ചിലർ സേനക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും അവർ സ്വയം തിരുത്തിയില്ലെങ്കിൽ അവരെ പിരിച്ച് വിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ദുരന്തമുഖത്തെ പോലീസിന്റെ പ്രവർത്തനങ്ങളും കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തുന്നതിൽ ഉൾപ്പെടെ പോലീസ് നടത്തിയ ഇടപെടലും മുഖ്യമന്ത്രി പരാമർശിച്ചു

 

Related Articles

Back to top button