Kerala

അസം സ്വദേശിയുടെ മരണം കൊലപാതകം: പിന്നിൽ ലഹരി തർക്കം, നാല് മലയാളികൾ പ്രതികൾ

കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട 23കാരനായ ഹബീൽ ഹുസൈന്റെ മലയാളികളായ നാല് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

എംഡിഎംഎ, കഞ്ചാവ് വിൽപ്പനയിലെ പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോട്ടക്കൽ, തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് പിടിയിലായത്.

എട്ട് വർഷമായി കേരളത്തിൽ താമസിക്കുന്നയാളാണ് അസം സ്വദേശിയായ ഹബീൽ ഹുസൈൻ. മുഖ്യപ്രതിയായ നസറുദ്ദീൻ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. കഞ്ചാവ് വിറ്റതിന്റെ പണം നൽകാത്തതിലുള്ള ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related Articles

Back to top button
error: Content is protected !!