Kerala
ആലുവയിൽ ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അസം സ്വദേശികൾ അറസ്റ്റിൽ

ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയായ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ബിഹാർ സ്വദേശികളുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് റിങ്കിയും റാഷിദുലും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഫോണിൽ വിളിച്ച് 70,000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ആദ്യം പരിഭ്രമിച്ച കുടുംബം പിന്നീട് ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊരട്ടിയിൽ നിന്ന് സംഘത്തെ പിടികൂടുകയായിരുന്നു.