National

ബാബാ സിദ്ദിഖിയുടെ കൊലപാതം; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍ നിന്ന് മുംബൈ പൊലീസ് പിടികൂടിയത്. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ശിവകുമാറിന് താമസ സൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. ബാന്ദ്രാ ഈസ്റ്റില്‍ മകനും എംഎല്‍എയുമായ സീഷന്റെ ഓഫീസിനടുത്തായിരുന്നു സംഭവം. മൂന്ന് തോക്കുധാരികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആക്രമിച്ചത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ പടക്കം പൊട്ടിക്കുന്നതിടെയാണ് വെടിവയ്പ് ഉണ്ടായത്. നാല് റൗണ്ട് വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടന്‍ ലീലാ വതി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് 1999 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ എംഎല്‍എയായിട്ടുള്ള വ്യക്തിയാണ് ബാബ സിദ്ദിഖി. ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍, സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button