Kerala
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം; കാസർകോട് നാല് പേർക്ക് വെട്ടേറ്റു

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിം സൈനുദ്ദീൻ, ഫവാസ്, റസാഖ്, മുൻഷീദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികൾ ലഹരിക്ക് അടിമകളാണെന്ന് സംശയമുണ്ടെന്ന് പരുക്കേറ്റവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീൻ, മിഥിലാജ്, അസറുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിൽ സ്ഥലത്ത് പടക്കം പൊട്ടിച്ചത് പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. തുടർന്ന് സംഘം മടങ്ങിപ്പോയി കൂടുതൽ ആളുകളും ആയുധങ്ങളുമായി തിരിച്ചുവന്ന് ആക്രമണം നടത്തുകയായിരുന്നു.