Kerala
കണ്ണൂർ കടന്നപ്പള്ളിയിലെ കോൺഗ്രസ് ഓഫീസിന് നേർക്ക് ആക്രമണം; ജനൽച്ചില്ലുകളും കൊടിമരവും തകർത്തു

കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമണം. പുത്തൂർകുന്നിലെ ഓഫീസിന്റെ ജനൽ ചില്ലുകളും, കൊടിമരവും തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുന്നേ മൂന്ന് തവണ സിപിഎം പ്രവർത്തകർ ഓഫീസ് ആക്രമിച്ചിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
അതേസമയം ഇന്നലെ കോൺഗ്രസിന്റെ കൊടിമരമാണെന്ന് കരുതി കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകർ കോൺഗ്രസ് വിമതൻ നേതൃത്വം നൽകുന്ന സംഘടനയുടെ കൊടിമരം പിഴുതെടുത്തിരുന്നു. പി.കെ. രാഗേഷിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്ഐക്കാർ അബദ്ധത്തിൽ പിഴുതത്.