Kerala
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; ട്രാക്കിൽ വീണ യുവാവിന്റെ ഇരുകാലുകളും അറ്റുപോയി

കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ഗുരുതര പരുക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഇന്ന് രാവിലെ വന്ന സൂപ്പർ ഫാസ്റ്റിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച ബംഗളൂരു സ്വദേശ ശിവശങ്കറിനാണ് പരുക്കേറ്റത്. ട്രാക്കിൽ വീണ ശിവശങ്കറിന്റെ ഇരുകാലുകളും അറ്റു.
കൊയിലാണ്ടി ഫയർ ഫോഴ്സ് എത്തിയാണ് ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇയാളെ മാറ്റി.