വിദ്യാർഥികളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു
വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു. മണവാളൻ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായെയാണ് തൃശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇന്നലെയാണ് ഒളിവിൽപ്പോയ ഇയാളെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഏപ്രിൽ 19 ആയിരുന്നു കേസിനാസ്പദമായ സംഭവം. കേരളവർമ്മ കോളേജിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളും സംഘവും വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചത്. തുടർന്ന് ഒളിവിൽ പോയ മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പത്തരയോടെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേരളവർമ്മ കോളേജിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ഗൗതമനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.