Kerala
കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതി അബ്ദുൽ സനൂഫിനെതിരെ ഫസീല നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാകാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ നവംബറിലാണ് ഫസീലയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്
കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സനൂഫിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. ശ്വാസം മുട്ടിച്ചാണ് ഫസീലയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.