Kerala
കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 56കാരൻ പിടിയിൽ

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 56കാരൻ പിടിയിൽ. ചാത്തന്നൂർ സ്വദേശി യശോധരനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദവിസം ഉച്ചയോടെ ചാത്തന്നൂരിലാണ് കേസിനാസ്പദമായ സംഭവം
ഓട്ടോറിക്ഷയിൽ യുവതിയുടെ വീടിന് സമീപത്ത് എത്തിയ യശോധരൻ യുവതിയുടെ വീട്ടിലേക്ക് കയരി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു പീഡനശ്രമം. യുവതി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി യശോധരനെ പിടിച്ചെ വെക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.