യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; 70കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി
ഭർതൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. നെൻമണിക്കര ചിറ്റിലശേരി പട്ടത്തുപറമ്പിൽ മോഹന്റെ(70) ജാമ്യാപേക്ഷയാണ് തൃശ്ശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെവി രജനീഷ് തള്ളിയത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം
യുവതി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവതിയെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുമ്പും ഇയാൾ യുവതിയെ പലപ്പോഴായി ശല്യപ്പെടുത്തിയിരുന്നു
ഭീഷണി ഭയന്നും മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഓർത്തും യുവതി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. വൃദ്ധന്റെ ശല്യം വീണ്ടും തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകുന്നത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.