National
1.7 കിലോ സ്വർണം കടത്താൻ ശ്രമം; എയർ ഇന്ത്യ കാബിൻ ക്രൂവും യാത്രക്കാരനും അറസ്റ്റിൽ
ഒരു കോടി രൂപയിലധികം മൂല്യമുള്ള 1.7 കിലോ സ്വർണം കടത്തിയ കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ചെന്നൈയിൽ അറസ്റ്റിൽ. ദുബൈയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിൽ യാത്ര ചെയ്ത ആളാണ് കാബിൻ ക്രൂവിന് സ്വർണം കൈമാറിയത്.
അതേസമയം യാത്രക്കാരന്റെയും കാബിൻ ക്രൂവിന്റെയും പേര് കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. യാത്രക്കാരനെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന സ്വർണം കാബിൻ ക്രൂവിന് കൈമാറാനും വിമാനത്താവളത്തിൽ എത്തിയ ശേഷം പുറത്തുള്ള ആൾക്ക് കൈമാറാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു.