World
റഷ്യയിൽ അതിശക്തമായ ഭൂകമ്പം: 8.7 തീവ്രത, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

റഷ്യയിൽ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചു. സെവേറോ-കുറിൽസ്ക് മേഖലയിലാണ് സുനാമി ആഞ്ഞടിഞ്ഞത്. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
പസഫിക് സമുദ്രത്തിൽ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 3-4 മീറ്റർ ഉയരത്തിൽ സുനാമി തിരകൾ ഇവിടെ ആഞ്ഞടിച്ചതായാണ് റിപ്പോർട്ടുകൾ
ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ അലാസ്ക, ഹവായി എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. ജപ്പാനിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.