World

അമേരിക്കയിൽ ആകാശത്ത് വിമാനം റാഞ്ചാൻ ശ്രമം; അക്രമിയെ യാത്രക്കാരൻ വെടിവെച്ചു കൊന്നു

അമേരിക്കയിൽ വിമാനം റാഞ്ചാൻ ശ്രമം. ബെലീസിലാണ് യുഎസ് പൗരൻ കത്തിമുനയിൽ വിമാനം റാഞ്ചാൻ ശ്രമം നടത്തിയത്. 14 യാത്രക്കാരുമായി പറന്നുയർന്ന ചെറിയ ട്രോപിക് എയർ വിമാനത്തിലാണ് സംഭവം

അകിന്യേവ സാവ ടെയ്‌ലർ എന്നയാളാണ് കത്തിമുനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ വെടിവെച്ച് കൊല്ലുകായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.

കൊറോസാൽ നഗരത്തിൽ നിന്ന് സാൻ പെഡ്രോയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിമാനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. ഇയാൾ മൂന്ന് പേരെ കുത്തുകയും ചെയ്തു

കുത്തേറ്റതിന് പിന്നാലെയാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ അക്രമിക്ക് നേരെ നിറയൊഴിച്ചത്. ഏകദേശം രണ്ട് മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!