Kerala

പരിശോധനക്കിടെ എക്‌സൈസ് ഇൻസ്‌പെക്ടറെ കാറിടിച്ച് കൊല്ലാൻ ശ്രമം; പ്രതി വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു

കൊല്ലം കല്ലുംതാഴത്ത് വാഹന പരിശോധനക്കിടെ എക്‌സൈസ് ഇൻസ്‌പെക്ടറ കാറിടിച്ച് കൊല്ലാൻ ശ്രമം. തുടർന്ന് രക്ഷപ്പെട്ട പ്രതി കാർ വഴിയിൽ ഉപേക്ഷിച്ച് കടന്നു. വാഹനത്തിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു

കാറിൽ ലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനം തടഞ്ഞ് പരിശോധിക്കാനായി എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് എത്തിയപ്പോൾ ഡ്രൈവർ വാഹനം പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. റോഡിന്റെ വശത്തേക്ക് ചാടിയാണ് ഇൻസ്‌പെക്ടർ രക്ഷപ്പെട്ടത്

പിന്നാലെ എക്‌സൈസ് സംഘം കാറിനെ പിന്തുടർന്നു. ഇതിനിടെ മാമ്പുഴയിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധനയിൽ കാറിൽ നാല് ഗ്രാം എംഡിഎംഎ കണ്ടെത്തി.

Related Articles

Back to top button
error: Content is protected !!