Kerala

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യ ഉപാധികൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു

ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം കോടതി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്.

2014 ഏപ്രിൽ 16നാണ് ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ നാല് വയസ്സുള്ള മകൾ സ്വാസ്തിക, ഭർതൃമാതാവ് ഓമന(58) എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയുടെ കാമുകൻ നിനോ മാത്യുവാണ് കുട്ടിയെയും മുത്തശ്ശിയെയും വെട്ടിക്കൊന്നത്. അനുശാന്തിയുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. ഒന്നിച്ച് ജീവിക്കാൻ കുട്ടി തടസ്സമാകുമെന്ന് കണ്ടായിരുന്നു ക്രൂര കൊലപാതകം

Related Articles

Back to top button
error: Content is protected !!