ബുമ്രയെ കയറി ചൊറിഞ്ഞ് ഓസ്‌ട്രേലിയയുടെ പയ്യൻ; തൊട്ടടുത്ത പന്തിൽ ഖവാജ ഔട്ട്, കട്ട മാസ്
സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിവസം അതി നാടകീയ രംഗങ്ങളാണ് ഗ്രൗണ്ടിൽ അരങ്ങേറിയത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 185 റൺസിന് അവസാനിച്ചിരുന്നു. ഒന്നാം ദിനം അവസാന ഓവർ പന്തെറിയാനായി ബുമ്ര വന്നതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
പന്തെറിയാനായി ബുമ്ര ഒരുങ്ങിയ റൺ അപ് ചെയ്തുവരുമ്പോഴും ക്രീസിലുണ്ടായിരുന്ന ഖവാജ തയ്യാറായിരുന്നില്ല. അമ്പയർ ബുമ്രയോട് എറിയരുതെന്ന് വിലക്കിയതോടെ ബുമ്ര എന്താണ് വൈകാൻ കാരണമെന്ന് അമ്പയറോട് തിരക്കി. ഇതിനിടെയാണ് നോൺ സ്‌ട്രൈക്കിംഗ് എൻഡിലുണ്ടിയിരുന്ന സാം കോൺസ്റ്റാസ് ബുമ്രയോട് കോർത്തത്
നിനക്ക് ഇതിലെന്താണ് കാര്യമെന്ന് ചോദിച്ച് ബുമ്രയും തിരിച്ചടിച്ചു. രണ്ട് പേരും നേർക്കുനേർ വന്നതോടെ അമ്പയർ ഇടപെട്ട് ഇരുവരും മാറ്റിനിർത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ ഉസ്മാൻ ഖവാജയെ പുറത്താക്കി ബുമ്ര ഇതിന് പകരം വീട്ടി. ഖവാജ ഔട്ടായതിന് പിന്നാലെ കോൺസ്റ്റാസിന്റെ നേർക്ക് തിരിഞ്ഞായിരുന്നു ബുമ്രയുടെ ആഘോഷപ്രകടനം. സ്ലിപ്പിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്ലിയും സാം കോൺസ്റ്റാസിന് അടുത്തെത്തി ആക്രോശിച്ചു
അപ്രതീക്ഷിതമായ തിരിച്ചടിയിൽ പതറിയ സാം കോൺസ്റ്റാസ് മൗനിയായി നിൽക്കുന്നതും കാണാമായിരുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്