Kerala

വരുന്നു പെരുമഴ: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ മുതൽ ജൂൺ 17 വരെ വിവിധ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടായിരിക്കും. ജൂലൈ 15 ഞായറാഴ്ച കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലും 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ടാണ്

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!