
അബുദാബി: മൃഗ സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അബുദാബി നഗരസഭയുടെ നേതൃത്വത്തില്‍ പെറ്റ് ഷോപ്പുകളില്‍ ഊര്‍ജിത പരിശോധന. നഗരസഭ അനുശാസിക്കുന്ന രീതിയിലുള്ള ആരോഗ്യപരവും സുരക്ഷിതവുമായ അന്തരീക്ഷം നല്‍കുന്നുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
സമയത്തിന് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നുണ്ടോ, ആരോഗ്യകരമായ അന്തരീക്ഷത്തിലാണോ വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ച് ഉറപ്പാക്കുന്നത്. മൃഗങ്ങളെ ഏറ്റെടുക്കല്‍, സംരക്ഷിക്കല്‍, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളുമാണ് അബുദാബി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്നത്.