Kerala
ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച് സിഐ; അടിയേറ്റ് പല്ല് പൊട്ടി
ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ സിഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെ കമ്പംമേട് സിഐ ഷമീർ ഖാൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടിയേറ്റ് മുരളീധരന്റെ പല്ല് പൊട്ടുകയും ചെയ്തു.
പുതുവത്സര ദിനത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. മുരളീധരനെ തല്ലിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം തീരുമാനിച്ചത്
തുടക്കത്തിൽ മർദനമേറ്റ കാര്യം മുരളീധരൻ പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് മകൾ അശ്വതി പറയുന്നു. തുടർന്ന് എസ് പി ഓഫീസിൽ പരാതി നൽകുകയായിരുന്നു.