Kerala
വയനാട്ടിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുടുംബം

വയനാട്ടിൽ ഓട്ടോ ഡ്രൈവർ നവാസിനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് കുടുംബം. അറസ്റ്റിലായ സുമിൽഷാദിന്റെയും അജിൻഷാദിന്റെയും പിതാവ് സുൽഫിക്കറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബന്ധു അബ്ദുൽ റഷീദ് ആരോപിച്ചു. സുൽഫിക്കറും നവാസും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്
സുമിൽഷാദിനെ ഇന്നോവ കാറിൽ രക്ഷപെടാൻ സഹായിച്ചവരുമുണ്ട്. അതിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും അബ്ദുൽ റഷീദ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് നവാസ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.