Kerala
ആലപ്പുഴയിൽ ഫ്ളൈ ഓവർ നിർമാണ മേഖലയിൽ ജെസിബിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ അരൂർ-തുറവൂർ ഫ്ളൈ ഓവർ നിർമാണ മേഖലയിൽ ജെസിബിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. തുറവൂർ സ്വദേശി പ്രവീണാണ്(39) മരിച്ചത്.
ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണം നടക്കുന്ന ഭാഗത്ത് നിന്ന് ജെസിബി പുറകോട്ട് എടുത്തപ്പോൾ ബൈക്കിൽ തട്ടുകയും യുവാവ് ജെസിബിക്ക് അടിയിൽപ്പെടുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല