Kerala
മോശം കാലാവസ്ഥ: ഇസ്താംബൂൾ-കൊളംബോ ടർക്കിഷ് വിമാനം തിരുവനന്തപുരത്ത് ഇറക്കി
തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കി. ടർക്കിഷ് വിമാനം ഇന്ന് രാവിലെ 6.51നാണ് തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്.
ആറ് മണിയോടെ കൊളംബോയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ആകാശത്ത് വട്ടമിറിട്ട് പറഞ്ഞ ശേഷം ലാൻഡിംഗിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്ത് ഇറക്കാൻ നിർദേശിക്കുകയായിരുന്നു.
10 ജീവനക്കാരടക്കം 299 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കാലാവസ്ഥാ അനുകൂലമായാൽ വിമാനം കൊളംബോയിലേക്ക് യാത്ര തുടരും