National
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ; കോടതിക്ക് മുന്നിൽ പ്രതിഷേധം

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പ്രതിഷേധം. കോടതിക്ക് മുന്നിലാണ് ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ഛത്തിസ്ഗഢിലെ സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്. ഇതിനിടെയാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി തീവ്രഹിന്ദു സംഘടന എത്തിയത്.
ജ്യോതി ശർമയടക്കമുള്ളവരാണ് മുദ്രവാക്യം വിളികളുമായി കോടതിക്ക് മുന്നിലെത്തിയത്. ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു കന്യാസ്ത്രീകളെ മർദിച്ചതും ആൾക്കൂട്ട വിചാരണക്ക് വിധേയമാക്കിയതും.