World
ബംഗ്ലാദേശ് വ്യോമസേനാ വിമാനം സ്‌കൂൾ കോമ്പൗണ്ടിൽ തകർന്നുവീണു; ഒരു മരണം

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടം. ചൈനീസ് നിർമിത എഫ് 7 ബിജിഐ വിമാനമാണ് തകർന്നുവീണത്. മൈൽ സ്റ്റോൺ കോളേജിന് സമീപത്താണ് അപകടം. ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.
ധാക്കയിലെ ഒരു സ്‌കൂൾ കാമ്പസിലേക്കാണ് ബംഗ്ലാദേശ് വ്യോമസേന വിമാനം തകർന്നുവീണത്. അപകടവാർത്ത ബംഗ്ലാദേശ് ആർമി പബ്ലിക് റിലേഷൻ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ വിദ്യാർഥികൾ സ്‌കൂളിലുണ്ടായിരുന്നു.
അപകടകാരണം വ്യക്തമല്ല. സ്‌കൂൾ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതും അഗ്നിരക്ഷാ സേന രക്ഷാദൗത്യം നടത്തുന്നതുമായ വീഡിയോ ദൃശ്യങ്ങൽ പുറത്തുവന്നിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.