കാൺപൂരിൽ ബംഗ്ലാദേശ് 233 റൺസിന് പുറത്ത്; ടി20 ശൈലിയിൽ ബാറ്റ് വീശി ഇന്ത്യ
കാൺപൂർ ടെസ്റ്റിൽ ബംഗ്ലാദേശ് ഒന്നാമിന്നിംഗ്സിൽ 233 റൺസിന് പുറത്തായി. നാലാം ദിനമായ ഇന്ന് 107ന് 3 എന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംഗ് പുനരാരംഭിച്ചത്. തുടക്കത്തിലെ അവർക്ക് 11 റൺസെടുത്ത മുഷ്ഫിഖർ റഹീമിനെ നഷ്ടമായി. പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ ബംഗ്ലാദേശ് 233ന് ഓൾ ഔട്ടാകുകയായിരുന്നു
107 റൺസെടുത്ത മൊമിനുൽ ഹഖാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിന്നത്. മെഹ്ദി ഹസൻ മിറാസ് 20 റൺസും ലിറ്റൺ ദാസ് 13 റൺസുമെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 3 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിൻ, ആകാശ് ദീപ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ജഡേജ ഒരു വിക്കറ്റെടുത്തു
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആക്രമണാത്മക സമീനമാണ് സ്വീകരിച്ചത്. 16.2 ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. 8.57 റൺ റേറ്റിലാണ് ഇന്ത്യൻ സ്കോർ കുതിക്കുന്നത്. 51 പന്തിൽ രണ്ട് സിക്സും 12 ഫോറും സഹിതം 72 റൺസെടുത്ത ജയ്സ്വാളും 11 പന്തിൽ 23 റൺസെടുത്ത രോഹിത് ശർമയുമാണ് പുറത്തായത്
3.5 ഓവറിൽ രോഹിത് ശർമ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 55 കടന്നിരുന്നു. 31 പന്തിൽ 38 റൺസുമായി ശുഭ്മാൻ ഗിലും അഞ്ച് റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ