Kerala

മലപ്പുറം എടക്കരയില്‍ തേനീച്ച ആക്രമണം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

മലപ്പുറം: എടക്കരയിൽ തേനീച്ചയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. എടക്കര പായമ്പാടം സ്വദേശികളായ കാസിം, കറുകത്തോട്ടത്തിൽ കുഞ്ഞാലി, മൂത്തേടം കാരപ്പുറം മാങ്ങോട്ട് പീടിക അബ്ബാസ് എന്നിവർക്കാണ് തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. എടക്കര ഉദിരകുളത്ത് കമ്പിവേലിയുടെ പ്രവർത്തി നടക്കുന്നതിനിടയിൽ രാവിലെ എട്ടുമണിയോടെയാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.

ആദ്യം അബ്ബാസിനാണ് കുത്തേറ്റത്. ഇത് കൂടെ ജോലി ചെയ്യുന്നവരോട് പറയുന്നതിനിടയിൽ തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു

ആക്രമണത്തില്‍ മുഖത്തും ശരീരമാസകലവും കുത്തേറ്റു. പരിക്കേറ്റവരെ ആദ്യം എടക്കര സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുന്ത് തേനീച്ച കൂട് ഇളക്കിയതാകാം ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

Related Articles

Back to top button
error: Content is protected !!