Kerala

ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയിൽ

ബംഗാളി നടിയുടെ പരാതിയെ തുടർന്നുള്ള ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സിനിമയിൽ അവസരം നൽകാത്തതതിന്റെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹർജിയിൽ പറയുന്നു.

പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നുവെന്ന് ഹർജിയിൽ രഞ്ജിത്ത് പറയുന്നു

താൻ അസുഖബാധിതനായി ചികിത്സയിലാണ്. പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.

Related Articles

Back to top button