ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ നാല് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു.
ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകന് ഫുവാദ് (12) എന്നിവരാണ് മരിച്ചത്. നേരത്തേ ഫുവാദിന്റെയും ഷാഹിനയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കബീറിന്റെയും സെറയുടെയും മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു.
പുഴയിലെ കുഴികളാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴ കാണാനെത്തിയ കുടുംബത്തില്‍ കുട്ടികളിലൊരാള്‍ വെള്ളത്തില്‍ വീണതോടെ മറ്റുള്ളവര്‍ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു. ഇതോടെയാണ് നാല് പേരും മുങ്ങിമരിച്ചത്.