ഇന്ത്യക്ക് കനത്ത തിരിച്ചടി: പരുക്കേറ്റ റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ബാറ്റിംഗിനിടെ പരുക്കേറ്റ റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്തായി. പന്തിന്റെ കാലിന് ഗുരുതര പരുക്കുണ്ട്. ആറാഴ്ചത്തെ വിശ്രമമാണ് മെഡിക്കൽ സംഘം നിർദേശിച്ചിരിക്കുന്നത്.
ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല. ആവശ്യമെങ്കിൽ പെയിൻ കില്ലർ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോർട്ടുകൾ.
റിഷഭ് പന്തിന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെ ഓവലിൽ നടക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ പന്തിന് പങ്കെടുക്കാൻ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
പെയിൻ കില്ലർ മരുന്ന് കഴിച്ച് വീണ്ടും ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് മെഡിക്കൽ സംഘം നോക്കുകയാണ്. നടക്കാൻ അദ്ദേഹത്തിന് ഇപ്പോഴും പിന്തുണ ആവശ്യമുണ്ട്. സ്‌കാൻ റിപ്പോർട്ടിൽ ഒടിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.