Kerala

തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 1.22 കോടി രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1.22 കോടി രൂപയുടെ സ്വർണം കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് നാല് സ്വർണ ക്യാപ്‌സ്യൂളുകൾ പിടിച്ചെടുത്തു.

ശരീരത്തിലൊളിപ്പിച്ച് കടത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് കടത്തിയത്. പിടികൂടിയ സ്വർണത്തിന് 86.20 ലക്ഷം രൂപ വിലവരും. ദുബൈയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 40713 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചെടുത്തു

35.62 ലക്ഷം രൂപ വില വരുന്ന നാല് സ്വർണ ബാറുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ജീൻസ് പാന്റിൽ രഹസ്യമായി നിർമിച്ച അറയിലായിരുന്നു സ്വർണം ഒളിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!